Preview
Link Preview
Deepika.com :: Editorial
ആരോഗ്യരംഗത്തു ചില മേഖലകളിൽ കേരളം ആഗോളതലത്തിൽപ്പോലും മുൻപന്തിയിലായിരുന്ന കാലമുണ്ടായിരുന്നു. മാതൃ-ശിശു സംരക്ഷണം, ആയുർദൈർഘ്യം എന്നീ മേഖലകളിലെ നേട്ടത്തെക്കുറിച്ചു നാം അഭിമാനിച്ചിരുന്നു. എന്നാൽ ആരോഗ്യപാലനരംഗം ഇന്നു തീർത്തും ദയനീയമായ സ്ഥിതിയിലാണെന്നു പറയാതെ വയ്യ. ഈ വർഷം ഇതുവരെ ഏറ്റവും കൂടുതൽ പേർ ഡെങ്കിപ്പനി ബാധിച്ചു മരിച്ച സംസ്ഥാനം കേരളമാണെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നു. പനിബാധിതരുടെ എണ്ണത്തിലും കേരളമാണു മുന്നിൽ. പനിയും മറ്റു പകർച്ചവ്യാധികളും ബാധിച്ച് ഈ വർഷം ഇതുവരെ കേരളത്തിൽ നൂറിലേറെപ്പേർ മരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പും സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യരംഗത്ത് ഇതൊരു അടിയന്തരാവസ്ഥതന്നെ. സർക്കാരും സന്നദ്ധ സംഘടനകളും പൊതുസമൂഹവും ഏറെ ജാഗ്രതയോടും കാര്യക്ഷമതയോടുംകൂടി പ്രവർത്തിക്കേണ്ട സമയമാണിത്. ചില പ്രദേശങ്ങളിൽ ആയിരക്കണക്കിനാളുകളാണു പനി ബാധിച്ച് ആശുപത്രികളിലെത്തുന്നത്. കോഴിക്കോടു ജില്ലയിലെ കൂരാച്ചുണ്ട് മേഖലയിൽ മാത്രം പതിനായിരത്തിലേറെപ്പേർ രോഗബാധിതരാണെന്നു പറയുന്പോൾ സ്ഥിതി എത്ര ഗുരുതരമാണെന്നു ബോധ്യമാകും. ഡെങ്കിപ്പനി കൂടാതെ എച്ച്1എൻ1 രോഗവും ഏറെപ്പേരുടെ ജീവനെടുത്തു. മഴക്കാലത്തോടനുബന്ധിച്ചാണ് ഇത്തരം വ്യാധികൾ കേരളത്തിൽ വ്യാപകമായി മരണദൂതുമായി എത്തുന്നത്. പരിസരമലിനീകരണം മൂലമുള്ള കൊതുകു വ്യാപനമാണു ഡെങ്കിപ്പനി പോലുള്ള പകർച്ചവ്യാധികൾക്കു കാരണമാകുന്നതെന്നതു പ്രതിരോധപ്രവർത്തനങ്ങളിൽ നാം എവിടെയാണു ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നു വ്യക്തമാക്കുന്നു. വൃത്തിഹീനമായ അന്തരീക്ഷം കൊതുകുവ്യാപനത്തിനു ഹേതുവാണെന്നത് ഏവർക്കും ബോധ്യമുള്ള കാര്യമാണ്. ഈഡിസ് ഈജിപ്തി വർഗത്തിൽപ്പെട്ട കൊതുകു പരത്തുന്ന ഡെങ്കി വൈറസാണു ഡെങ്കിപ്പനിക്കു കാരണം. വരയൻ കൊതുകെന്നും പുലിക്കൊതുകെന്നുമൊക്കെയാണ് ഇതു നാട്ടിൻപുറങ്ങളിൽ അറിയപ്പെടുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇതു പെരുകുന്നു. ഏറെയും പകൽ സമയത്താണ് ഇതു മനുഷ്യരെ കടിക്കുന്നത്. റബർ തോട്ടങ്ങളിലെ പാത്രങ്ങളിൽ തങ്ങിനിൽക്കുന്ന വെള്ളവും വീടുകൾക്കു സമീപം വലിച്ചെറിയപ്പെടുന്ന പഴയ പ്ലാസ്റ്റിക് പാത്രങ്ങളിൽ കെട്ടിനിൽക്കുന്ന ജലവുമൊക്കെ കൊതുകിനു വളർന്നു പെരുകാൻ ഇടം നൽകുന്നു. രോഗമുള്ള ഒരാളെ കൊതുകു കടിക്കുന്പോൾ അയാളിൽനിന്നുള്ള വൈറസ് കൊതുകിന്റെ ഉമിനീർ ഗ്രന്ഥിയിലെത്തുകയും പിന്നീട് ഇതേ കൊതുക് ആരോഗ്യമുള്ള ഒരാളെ കടിക്കുന്പോൾ വൈറസ് ഉമിനീരിൽനിന്നു പുതിയയാളുടെ രക്തത്തിൽ കലർന്നു രോഗമുണ്ടാക്കുകയുമാണു ചെയ്യുന്നത്. ഏതു പ്രായത്തിലുള്ളവരെയും ഡെങ്കിപ്പനി ബാധിക്കാം. പിഞ്ചുകുട്ടികളിലും ഗർഭിണികളിലും പ്രായമുള്ളവരിലും രോഗികളിലും രോഗത്തിന്റെ കാഠിന്യം പെട്ടെന്ന് അനുഭവപ്പെടും. ഡെങ്കി ഷോക് സിൻഡ്രോം(ഡിഎസ്സി), ഡെങ്കി ഹെമറജിക് ഫീവർ(ഡിഎച്ച്എഫ്) എന്നിവ ബാധിച്ചവരുടെ രക്തത്തിലെ പ്ലേറ്റ്ലറ്റുകളുടെ അളവു പെട്ടെന്നു കുറയുന്നുവെന്നത് അപകടകരമായ കാര്യമാണ്. ഇതു ജീവാപായത്തിനുതന്നെ കാരണമാകുന്നു. പ്ലേറ്റ്ലറ്റുകൾ സൂക്ഷിക്കുന്നതിനും കംപോണന്റ് ട്രാൻസ്ഫ്യൂഷൻ നടത്തുന്നതിനുമുള്ള സൗകര്യം നമ്മുടെ മിക്ക ആശുപത്രികളിലും ഇല്ല. മെഡിക്കൽ കോളജുകളിലും ചുരുക്കം ചില സർക്കാർ ആശുപത്രികളിലും ചില സ്വകാര്യ ആശുപത്രികളിലും മാത്രമാണ് ഇപ്പോൾ അതിനുള്ള സംവിധാനമുള്ളത്. അതും ഏറെ ചെലവേറിയതാണ്. രക്തദാനത്തെക്കുറിച്ചു വ്യാപകമായ ബോധവത്കരണം നടത്തി ആ രംഗത്തു നമുക്ക് വലിയ നേട്ടമുണ്ടാക്കാനായിട്ടുണ്ട്. പൊതുജനാരോഗ്യരംഗത്തു നാം ഏറെ നേട്ടങ്ങളുണ്ടാക്കിയെന്ന് അവകാശപ്പെടുന്പോഴും ആ രംഗത്ത് ഇപ്പോഴും വലിയ പോരായ്മകളാണുനിലനിൽക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കു കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നു പേരു മാറ്റിയിട്ടതുകൊണ്ടു മതിയാവില്ല. കുടുംബാരോഗ്യസംരക്ഷണത്തിനുള്ള സൗകര്യങ്ങൾ ആ കേന്ദ്രങ്ങളിൽ ഒരുക്കണം. ത്രിതല ആരോഗ്യ പരിപാലന സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും എത്ര പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കാണ് അടിസ്ഥാന സൗകര്യങ്ങളെങ്കിലും ഉള്ളത്? നല്ല നിലയിൽ പ്രവർത്തിക്കുന്ന ഏതാനും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല. എന്നാൽ ഭൂരിപക്ഷത്തിന്റെയും സ്ഥിതി ദയനീയമാണ്. താലൂക്ക് ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും സ്ഥിതി ഭിന്നമല്ല. മെഡിക്കൽ കോളജുകളിൽപ്പോലും പരാധീനതകൾ ഏറെയാണ്. സർക്കാർ ആശുപത്രികളെ മികവിന്റെ കേന്ദ്രങ്ങളാക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള “ആർദ്രം’’ പോലുള്ള പദ്ധതികൾ നല്ലതുതന്നെ. അവ ഫലപ്രദമായി നടപ്പാക്കട്ടെ. രോഗപ്രതിരോധത്തിനും പകർച്ചവ്യാധികളുടെയും ജീവിതശൈലീരോഗങ്ങളുടെയും നിയന്ത്രണത്തിനും ആർദ്രം പദ്ധതിയിൽ പ്രത്യേക ഊന്നൽ നൽകുമെന്നു പറയുന്നു. ഭക്ഷണശുചിത്വമില്ലായ്മയാണു ടൈഫോയിഡ് പോലുള്ള രോഗങ്ങൾക്കു കാരണം. പരിസരശുചിത്വത്തിന്റെ കുറവുമൂലം ഡെങ്കി മാത്രമല്ല മറ്റു പല രോഗങ്ങളുമുണ്ടാകാം. നഗരവത്കരണം പല രോഗങ്ങളിലേക്കും നമ്മെ നയിക്കുന്നു. കൊച്ചി പോലുള്ള നഗരങ്ങളിൽ ഡ്രെയിനേജിന്റെ പോരായ്മ ജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുന്നുവെന്നത് അധികൃതർ കാണാതെ പോകരുത്. ഒട്ടു മിക്ക പകർച്ചവ്യാധികളുടെയും കാര്യത്തിൽ പ്രതിരോധ നടപടികളാണ് ഏറ്റവും പ്രധാനം. ഇതിനു ജനകീയ പിന്തുണ ആവശ്യമാണ്. ജനങ്ങളിൽ പൗരബോധം വളർന്നാൽ മാത്രമേ പരിസരശുചിത്വം ഉണ്ടാകൂ. ജൈവമാലിന്യങ്ങൾ മാത്രമല്ല പ്ലാസ്റ്റിക് മാലിന്യങ്ങളും ഇ- മാലിന്യങ്ങളും വലിയ വിപത്താണു വരുത്തിവയ്ക്കുന്നത്. സംസ്ഥാനത്തു ഡെങ്കിപ്പനിബാധയുടെ അദ്യഘട്ടത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ മിന്നൽ പരിശോധനയ്ക്ക് എത്തിയ ആരോഗ്യമന്ത്രി കണ്ട കാഴ്ച വാർത്തയായിരുന്നു. ആശുപത്രിയുടെ ഒരു വാർഡിൽനിന്നു മദ്യക്കുപ്പികൾ കണ്ടെടുത്തതു മന്ത്രിയുടെ സാന്നിധ്യത്തിൽത്തന്നെ. ആശുപത്രിയിൽ മാലിന്യങ്ങൾ കൂട്ടിയിട്ട സ്ഥലം കൊതുകു വളർത്തുകേന്ദ്രമായി മാറിയിരുന്നു. ആശുപത്രിയിലെ ശുചിത്വമില്ലായ്മയെക്കുറിച്ചു ക്ഷോഭിച്ച മന്ത്രി ബന്ധപ്പെട്ടവർക്കു താക്കീതു നൽകിയാണു മടങ്ങിയത്. ഈ ആശുപത്രിയിലെ മുപ്പതോളം ജീവനക്കാർക്കുതന്നെ ഡെങ്കിപ്പനി പിടിച്ചതിന്റെ കാരണം തേടി മറ്റെങ്ങും പോകേണ്ടതില്ലല്ലോ. അംഗീകൃത മാനദണ്ഡമനുസരിച്ചു താലൂക്ക് ആശുപത്രിയിൽ 30 ഡോക്ടർമാരും ജില്ലാ ആശുപത്രിയിൽ അറുപതു ഡോക്ടർമാരുമാണു വേണ്ടത്. ഇതിന്റെ പകുതിയെങ്കിലും ഡോക്ടർമാരുള്ള എത്ര താലൂക്ക്, ജില്ലാ ആശുപത്രികളാണു നമുക്കുള്ളത്? ഇത്തരം അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പുറമേ പരിസരശുചിത്വമില്ലായ്മ കേരളത്തെ വലിയ ആരോഗ്യപ്രതിസന്ധിയിലേക്കാണു നയിക്കുന്നതെന്ന യാഥാർഥ്യം ഉൾക്കൊള്ളുകയും വേണം. ഓരോ പൗരനും പരിസരം വൃത്തിയാക്കി സൂക്ഷിക്കാനുള്ള സാമൂഹ്യബോധം ഉണ്ടായാൽ മാത്രമേ ഡെങ്കിപോലുള്ള രോഗങ്ങളിൽനിന്നു സംസ്ഥാനം രക്ഷപ്പെടൂ.

Issue #2
- Accepted by admin
- Type of issue
- IV generated for non-target page
- Reported
- Jun 16, 2017
It's often 2 days, often 1 week. At the time India carried out surgical strikes at LoC, it was updated in mere hours.
(The title is wrong anyway)